ആലുവയിൽ ഒമ്പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാളെ കൂടി പ്രതിചേർത്തു

ഇതര സംസ്ഥാന തൊഴിലാളി മുസ്താഖിനെയാണ് പ്രതി ചേർത്തത്

Update: 2023-09-10 16:25 GMT
Editor : anjala | By : Web Desk

ആലുവ: ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാളെ കൂടി പ്രതിചേർത്തു. ഇതര സംസ്ഥാന തൊഴിലാളി മുസ്താഖിനെയാണ് പ്രതി ചേർത്തത്. നേരത്തെ പിടിയിലായ മുഖ്യ പ്രതി ക്രിസ്റ്റൽ രാജിനു മുസ്താഖിന്റെ സഹായം ലഭിച്ചുവെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ പ്രതിചേർത്തത്.  

കുട്ടിയെ പ്രതി നേരത്തേ ലക്ഷ്യമിട്ടിരുന്നു എന്നും കുട്ടിയെ ഉപദ്രവിക്കുകയെന്ന ഉദ്ദേശ്യത്തോടെ മുൻപും ഇയാൾ വീട്ടിലെത്തിയിരുന്നു എന്നും നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് മറ്റ് എവിടെ നിന്നെല്ലാം സ​ഹായം ലഭിച്ചതായി കണ്ടെത്താൻ പൊലീസ് തീരുമാനിച്ചത്. തുടർന്നാണ് മുസ്താഖിനെ കസ്റ്റടിയിൽ എടുക്കുകയും ചോദ്യം ചെയ്യുകയും ഇയാളുടെ പങ്ക് തെളിയുന്നതും.

Advertising
Advertising

പെൺകുട്ടിയുടെ പിതാവ് കൃത്യം നടന്ന സമയത്ത് വീട്ടിൽ ഇല്ലെന്ന വിവരം ക്രിസ്റ്റൽ രാജിനെ അറിയിച്ചത് മുസ്താഖാണെന്നാണ് പോലീസ് നിഗമനം. കൂടാതെ ക്രിസ്റ്റൽ രാ‍ജ് മൊബൈൽ ഫോൺ മോഷ്ടിക്കുന്ന ആളാണെന്ന കണ്ടെത്തലും പൊലീസ് എത്തിയിരിന്നു. ഈ ഫോണുകൾ ഇതര സംസ്ഥാന തൊവിലാളികൾക്ക് വില്ക്കുന്നത് മുസ്താഖാണെന്ന നി​ഗമനത്തിലും അന്വേഷണ സംഘം എത്തിയിട്ടുണ്ട്. 

Full View


Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News