വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ മകൻ ഫെസിൻ അഹമ്മദാണ് മരിച്ചത്
Update: 2025-01-21 04:21 GMT
കൊച്ചി: വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ദോഹയിൽനിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ മകൻ ഫെസിൻ അഹമ്മദാണ് മരിച്ചത്.
വിമാനത്തിൽ പ്രാഥമിക ചികിത്സ നൽകി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം.
മാസം തികയുന്നതിന് മുമ്പ് ജനിച്ച കുഞ്ഞാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. തുടർ ചികിത്സകൾക്ക് വേണ്ടിയാണ് നാട്ടിലെത്തിയത്.