തൂമ്പകൊണ്ട് അടിച്ചുവീഴ്ത്തി; മാതാവിന്റെ മുഖം വെട്ടി വികൃതമാക്കി- അനീഷ് കൊലനടത്തിയത് അതിക്രൂരമായി

ഇഞ്ചക്കുണ്ടിൽ സുബ്രൻ (കുട്ടൻ-68), ഭാര്യ ചന്ദ്രിക (62) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം അനീഷ് ബൈക്കിൽ രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.

Update: 2022-04-10 11:36 GMT

ആമ്പല്ലൂർ: മറ്റത്തൂർ ഇഞ്ചക്കുണ്ടിൽ കുടുംബവഴക്കിനെ തുടർന്ന് മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നത് അതിക്രൂരമായി. മാവ് നടുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അയൽവാസികൾ പറയുന്നത്. ഇഞ്ചക്കുണ്ടിൽ സുബ്രൻ (കുട്ടൻ-68), ഭാര്യ ചന്ദ്രിക (62) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം അനീഷ് ബൈക്കിൽ രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.

ഞായറാഴ്ച രാവിലെ തന്നെ വീട്ടിൽനിന്ന് ബഹളം കേട്ടിരുന്നതായി അയൽവാസികൾ പറഞ്ഞു. എന്നും വഴക്കുണ്ടാകാറുള്ളതിനാൽ ആരും ഇടപെട്ടില്ല. പിന്നീട് ബഹളം കൂടിയപ്പോഴാണ് നാട്ടുകാർ ശ്രദ്ധിച്ചത്. മാതാപിതാക്കളെ തൂമ്പകൊണ്ട് അടിച്ചുവീഴ്ത്തിയ അനീഷ് കഴുത്തിൽ വെട്ടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടനും ചന്ദ്രികയും അയൽവീടുകളിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അനീഷ് തടഞ്ഞ് റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.

Advertising
Advertising

മാതാവിന്റെ മുഖം അനീഷ് വെട്ടി വികൃതമാക്കി. പിതാവിന്റെ നെഞ്ചിനും കഴുത്തിനുമാണ് വെട്ടേറ്റത്. സ്വത്തിനെച്ചൊല്ലി വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പലരും അനുരഞ്ജന ചർച്ചകൾ നടത്തിയെങ്കിലും പരിഹാരമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. കൊല്ലപ്പെട്ട കുട്ടൻ റബർ ടാപ്പിങ് തൊഴിലാളിയാണ്. അനീഷിന് കാര്യമായ ജോലിയുണ്ടായിരുന്നില്ല.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News