സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കൊല; തൃശൂരിൽ 60കാരൻ കൊല്ലപ്പെട്ടു
വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം
Update: 2025-02-19 08:01 GMT
Representative Image
തൃശൂർ: സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കൊല. തൃശൂർ പീച്ചിയില്‍ 60കാരനാണ് കൊല്ലപ്പെട്ടത്. താമരവെള്ളച്ചാലിൽ പ്രഭാകരനെയാണ് ആന കൊന്നത്. വനത്തിനുള്ളിലാണ് ആക്രമണം.
വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്ന മകൻ പ്രശോഭും മരുമകൻ ലിജോയും ഓടി രക്ഷപ്പെടുകയായിരുന്നു.
ഇവരാണ് വിവരം അധികൃതരെ അറിയിച്ചത്.
Watch Video Report