മീഡിയവൺ റിപ്പോർട്ടർക്കെതിരായ ആർഎസ്എസ് ഭീഷണി: ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളി- അൻസാരി ഏനാത്ത്

സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും അൻസാരി ഏനാത്ത് പറഞ്ഞു

Update: 2026-04-13 12:55 GMT

തിരുവനന്തപുരം: മീഡിയവൺ റിപ്പോർട്ടർ സാജിദ് അജ്മലിനെതിരെ ആർഎസ്എസും ബിജെപിയും ഉയർത്തുന്ന വധഭീഷണിയും സൈബർ ആക്രമണവും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്. ഇത് ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയാണ്, സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റത്തെ ഒറ്റക്കെട്ടായി ചെറുക്കണം.

സംഘ്പരിവാർ താത്പര്യങ്ങൾക്ക് അനുസരിച്ച് മീഡിയാ പ്രവർത്തകർ നിലകൊള്ളണമെന്ന സ്ഥിതി ഉണ്ടാവരുത്. സത്യസന്ധമായ വാർത്തകൾ പുറത്തുകൊണ്ടുവരുന്നവരെ നിശബ്ദരാക്കാമെന്നത് സംഘ്പരിവാറിന്റെ വ്യാമോഹം മാത്രമാണ്. ഇത്തരം ഭീഷണികൾക്ക് വഴങ്ങിക്കൊടുക്കുന്നത് ജനാധിപത്യ മൂല്യങ്ങളുടെ തകർച്ചക്ക് കാരണമാകും. സാജിദ് അജ്മലിന്റെ സുരക്ഷ ഉറപ്പാക്കാനും ഭീഷണിപ്പെടുത്തിയ കുറ്റവാളികൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കാനും ആഭ്യന്തര വകുപ്പും പൊലീസും അടിയന്തരമായി ഇടപെടണം. മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള ഇത്തരം കടന്നാക്രമണങ്ങൾക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News