പോക്‌സോ കേസ് പ്രതിയെ ലൈംഗികമായി പീഡിപ്പിച്ച സി.ഐയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം അയിരൂർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയിരുന്നു ജയ സിനിൽ. കേസിൽനിന്ന് ഒഴിവാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ചത്.

Update: 2023-01-04 07:43 GMT

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ 27 കാരനെ ലൈംഗികമായി പീഡിപ്പിച്ച സി.ഐ ജയ സനിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. അഡീഷണൽ സെഷൻസ് കോടതി ആറ് ആണ് സനിലിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജയ സനിൽ നിലവിൽ സസ്‌പെൻഷനിലാണ്. കൈക്കൂലി കേസിലാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്.

തിരുവനന്തപുരം അയിരൂർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയിരുന്നു ജയ സിനിൽ. കേസിൽനിന്ന് ഒഴിവാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടക്കുന്നത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജയ സിനിലിനെതിരെ പരാതി നൽകിയത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News