'പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സി.പി.എം അനുകൂല സംഘടന ചോർത്തി'; ആരോപണവുമായി ആന്‍റോ ആന്‍റണി

ലിസ്റ്റ് വാട്ട്സാപ്പില്‍ പ്രചരിക്കുന്നുവെന്നും കള്ളവോട്ട് ചെയ്യാനുള്ള നീക്കമാണെന്നും ആന്‍റോ ആന്‍റണി ആരോപിച്ചു

Update: 2024-04-25 04:56 GMT
Editor : ലിസി. പി | By : Web Desk

പത്തനംതിട്ട: പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന ആരോപണവുമായി പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി. പോളിങ് സാമഗ്രികൾ വാങ്ങുമ്പോൾ മാത്രം ഉദ്യോഗസ്ഥർ അറിയേണ്ട വിവരങ്ങളാണ് ചോർന്നത്. ലിസ്റ്റ് വാട്ട്സാപ്പില്‍ പ്രചരിക്കുന്നുവെന്നും കള്ളവോട്ട് ചെയ്യാനുള്ള നീക്കമാണെന്നും  ആന്‍റോ ആന്‍റണി മീഡിയവണിനോട് പറഞ്ഞു.

ഇതിനെതിരെ  പരാതി നൽകുമെന്നും ആൻ്റോ ആൻ്റണി പറഞ്ഞു.അനിൽ ആൻ്റണിക്ക് വേണ്ടി ഗവർണർമാർ സഭാ നേതാക്കളെ ഭീഷണിപ്പെടുത്തുന്നു. ആ ഭീഷണിയൊന്നും വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News