കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ വ്യക്തത തേടി സർക്കാർ

വിരമിച്ച അധ്യാപകരുടെ നിയമനം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കണം എന്നാണ് ആവശ്യം

Update: 2023-08-19 07:16 GMT

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ വ്യക്തത തേടി സർക്കാർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. വിരമിച്ച അധ്യാപകരുടെ നിയമനം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കണം എന്നാണ് ആവശ്യം. നിയമനം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാര്‍ കത്ത് നൽകി.

ഈ മാസം മൂന്നാം തിയതിയാണ് 43 അംഗ പട്ടികയിൽ നിന്നും താൽക്കാലിക നിയമനം നൽകണമെന്ന് ട്രൈബ്യൂണൽ ഉത്തരവിറക്കിയത്. പിറ്റേന്ന് തന്നെ നിയമനം നടത്തുമെന്ന ഉറപ്പ് ഉന്നതവിദ്യാഭ്യാസ മന്ത്രിയും നൽകി. എന്നാൽ നിയമനത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട് എന്നാണ് ഇപ്പോൾ സർക്കാരിന്‍റെ നിലപാട്. 43 അംഗ പട്ടികയിൽ 5 അധ്യാപകർ വിരമിച്ചവരാണ്. ഇവരുടെ നിയമനം സംബന്ധിച്ച കാര്യത്തിൽ എങ്ങനെ മുന്നോട്ടു പോകണം എന്ന് ആരാഞ്ഞ് സർക്കാർ ട്രൈബ്യൂണലിനെ സമീപിച്ചു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയത്.

Advertising
Advertising

പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ നിയമനം നടത്തിയാൽ അത് ചട്ടലംഘനമാകുമോ എന്നാണ് സർക്കാരിന്‍റെ ചോദ്യം. രണ്ട് കത്തുകൾക്കും മറുപടി ലഭിച്ചതിനുശേഷം നിയമനടപടികളുമായി മുന്നോട്ടു പോകാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. കൂടുതൽ പ്രതിസന്ധി ഒഴിവാക്കാനാണ് ഇടപെടലെന്നും വിശദീകരണമുണ്ട്. എന്നാൽ നിയമനം മനഃപൂര്‍വം വൈകിപ്പിക്കാനാണ് സർക്കാർ നീക്കം എന്ന് അധ്യാപകർ കുറ്റപ്പെടുത്തുന്നു. സർക്കാർ പറയുന്ന തരത്തിലുള്ള നിയമപ്രശ്നങ്ങൾ ഒന്നും ഇല്ല. വരുന്ന തിങ്കളാഴ്ച കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടി ട്രൈബ്യൂണലിനെ സമീപിക്കാൻ ഒരുങ്ങുകയാണ് അധ്യാപകർ.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News