Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മലപ്പുറം: മലപ്പുറം സ്പെഷ്യൽ പൊലീസിൻ്റെ കീഴിലുള്ള സ്കൂളിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിടാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സ്കൂളിൻ്റെ എയ്ഡഡ് പദവി തുടരും. സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ പൊലീസ് റിപ്പോർട്ട് ഉണ്ടായിരുന്നു. എംഎസ്പി സ്കൂളിലെ നിയമനത്തിലെ ക്രമക്കേട് സംബന്ധിച്ച് മീഡിയവൺ വാർത്ത നൽകിയിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മലപ്പുറം നഗരത്തിലാണ് എംഎസ്പി സ്‌കൂള്‍ ഉള്ളത്. 100ലധികം അധ്യാപകര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. സാധാരണ എയ്ഡഡ് സ്‌കൂളിന്റെ സമാന രീതിയിലാണ് എംഎസ്പി സ്‌കൂളില്‍ അധ്യാപക നിയമനങ്ങള്‍ നടക്കുന്നത്.
2021ല്‍ തന്നെ നിയമനം പിഎസ്‌സിക്ക് വിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. അതിന് ശേഷവും സ്‌കൂളില്‍ പിഎസ്‌സി വഴിയല്ലാതെ നിയമനങ്ങള്‍ നടന്നിരുന്നു. ഈ നിയമനങ്ങളില്‍ അഴിമതി ആരോപണങ്ങളും ഉയര്‍ന്നു. അതിനുപിന്നാലെയാണ് സ്‌കൂളിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടുളള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വന്നത്.