എ.ആർ നഗർ ബാങ്ക് ക്രമക്കേട് സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകുന്നതിന് സ്റ്റേ

എം.എസ്.എഫ് മുൻ നേതാവ് കെ.എം ഫവാസ് ആണ് വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് ആവശ്യപ്പെട്ടത്.

Update: 2023-08-12 07:08 GMT

കൊച്ചി: എ.ആർ നഗർ ബാങ്ക് ക്രമക്കേട് സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. അന്വേഷണ റിപ്പോർട്ട് നൽകാമെന്ന സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവാണ് സ്‌റ്റേ ചെയ്തത്. ഈ മാസം 10നകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നായിരുന്നു വിവരാവകാശ കമ്മീഷൻ ഉത്തരവ്.

എം.എസ്.എഫ് മുൻ നേതാവ് കെ.എം ഫവാസ് ആണ് വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് ആവശ്യപ്പെട്ടത്. ലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഇസ്മായീൽ മൂത്തേടം ആണ് റിപ്പോർട്ട് കൊടുക്കരുതെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പല ഇടപാടുകാരുടെയും രഹസ്യ വിവരങ്ങൾ ഉൾപ്പെടുന്നതിനാൽ അന്വേഷണം പൂർത്തിയാകുന്നത് വരെ റിപ്പോർട്ട് പുറത്തുവിടരുത് എന്നായിരുന്നു ഹരജിക്കാരന്റെ വാദം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News