അർജുൻ ആയങ്കിക്കെതിരെ ഡി.വൈ.എഫ്.ഐ; പൊലീസിൽ പരാതി നൽകി

ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം. ഷാജറാണ് അസിസ്റ്റന്റ് കമ്മിഷണർക്ക് പരാതി നൽകിയത്

Update: 2022-04-24 14:35 GMT
Editor : Shaheer | By : Web Desk
Advertising

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ അർജുൻ ആയങ്കിക്കെതിരെ പൊലീസിൽ പരാതി നൽകി ഡി.വൈ.എഫ്.ഐ. മുൻ ജില്ലാ പ്രസിഡന്റ് മനു തോമസിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് പരാതി.

ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം. ഷാജറാണ് അസിസ്റ്റന്റ് കമ്മിഷണർക്ക് പരാതി നൽകിയത്. ലഹരി, ക്വട്ടേഷൻ സ്വർണ്ണക്കടത്ത് സംഘങ്ങൾക്കെതിരായി ഡി.വൈ.എഫ്.ഐ കാംപയിൻ സംഘടിപ്പിച്ചതിന്റെ പ്രതികാരമായാണ് പ്രചാരണം.

Full View

കാംപയിൻ സംഘടിപ്പിച്ചതിന്റെ വിരോധത്തിൽ സംഘടനയ്ക്കും നേതാക്കൾക്കുംനേരേ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി അവാസ്തവങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരായി നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

Summary: DYFI has lodged a complaint against Arjun Ayanki

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News