'വെളുക്കാനുള്ള ട്രീറ്റ്മെന്റ് നടത്തി, എണ്ണിനോക്കാതെ പണം കൊടുത്തു'; അർജുൻ ആയങ്കിക്കെതിരെ ഭാര്യയുടെ ലൈവ്

'എന്റെ മോന് നല്ല വെളുത്ത സുന്ദരിപ്പെണ്ണിനെ കിട്ടുമെന്ന് അച്ഛനെപ്പോഴും പറയും എന്ന് ഇയാളുടെ അമ്മ എപ്പോഴും പറയുമായിരുന്നു. കോഴിക്കോട് ഒരു ക്ലിനിക്കിൽ വെളുക്കാനുള്ള ട്രീറ്റ്മെന്റിന് പോയിരുന്നു. നിങ്ങളുടെ അത്രയും നിറമുണ്ടെങ്കിൽ നിങ്ങളുടെ അമ്മയ്ക്ക് എന്നെ ഇഷ്ടപ്പെടില്ലേ എന്ന് അച്ചുവേട്ടനോട് പല തവണ ചോദിച്ചിരുന്നു. അത്രയും ദയനീയമായ അവസ്ഥയിൽ ഞാൻ നിന്നിട്ടുണ്ട്'

Update: 2023-02-14 13:55 GMT

കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ ഭാര്യ അമല ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ. അർജുനും കുടുംബവും ക്രൂരമായി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി തുടങ്ങി തന്റെ ജീവന് പോലും ഭീഷണിയുണ്ടെന്നും അമല പറയുന്നു.

ആദ്യ ലൈവിൽ പറഞ്ഞത്:

ഞാനൊരു റിലേഷൻഷിപ്പിലായിട്ട് കല്യാണം കഴിച്ചതാണ് എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. 2019 ആഗസ്തിലാണ് അർജുൻ ആയങ്കിയെ പരിചയപ്പെടുന്നതും റിലേഷൻഷിപ്പിലാകുന്നതും. ഒന്നര വർഷം കഴിഞ്ഞ് ഏപ്രിൽ എട്ടിനായിരുന്നു കല്യാണം. അതിന് മുമ്പെ 2020 ജൂണിൽ അർജുൻ എന്നെ കണ്ണൂരേക്ക് കൂട്ടിക്കൊണ്ടു പോയി. ഞങ്ങളൊന്നിച്ച് മൂന്നു നാലു മാസം ഒരു വീട്ടിൽ കഴിയുകയും അതിന് ശേഷം കല്യാണം കഴിച്ചു. കൂടെ താമസിക്കുന്ന കാലത്ത് ഞാൻ ഗർഭിണിയായി. ഒന്നര മാസം ഗർഭിണിയായിരുന്നു. അന്ന് നിർബന്ധിച്ച് എന്നെ അബോർഷൻ ചെയ്യിക്കുകയായിരുന്നു. അതിന് ശേഷമായിരുന്നു കല്യാണം. അയാൾക്ക് എന്നെ ഇഷ്ടമാണ് എന്നും ഞങ്ങൾ തമ്മിൽ റിലേഷൻഷിപ്പിലാണ് എന്നുമാണ് ഞാൻ കരുതിയിരുന്നത്.

Advertising
Advertising

റിലേഷൻഷിപ്പിലായിരുന്ന സമയത്ത് അയാളുടെ കൈയിൽ ഒരു രൂപ പോലും എടുക്കാനില്ല. ഫോൺ ചാർജ് ചെയ്തു കൊടുക്കുന്നത്, ലോൺ അടച്ചു കൊടുക്കുന്നത് വരെ ഞാനായിരുന്നു. ഹെഡ് സെറ്റ് വരെ ഞാൻ വാങ്ങിച്ചു കൊടുത്തിട്ടുണ്ട്. അന്തസ്സായിട്ടു ജീവിക്കുന്ന കുടുംബത്തിലാണ് ഞാൻ. ബോർഡിങ്ങിലാണ് പഠിച്ചത്. ഫേസ്ബുക്കിലാണ് അയാളെ പരിചയപ്പെട്ടത്. ഞാൻ ഇമോഷണി വീക്കായ സമയത്താണ് ഇയാളുമായി റിലേഷൻഷിപ്പിലാകുന്നത്. ഇവൻ കാശിനു വേണ്ടിയാണ് നിന്നോട് സ്നേഹം കാണിക്കുന്നത് എന്ന് അയാളുടെ സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. ഇന്നും ഞാനത് വിശ്വസിക്കുന്നില്ല.

ഇയാൾക്ക് കേസ് വന്ന സമയത്ത് എന്നെ മാത്രമാണ് എല്ലാവരും ടോർച്ചർ ചെയ്തത്. യൂട്യൂബിലെ കമന്റ് കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട്. എന്നാൽ ഒരു തവണ പോലും ഞാനിയാളെ തള്ളിപ്പറഞ്ഞിട്ടില്ല. നല്ല സ്നേഹത്തോടെയേ നിന്നിട്ടുള്ളൂ. ജാമ്യമെടുക്കാൻ വരെ കൂടെ നിന്നിട്ടുണ്ട്. ഇയാൾക്കെതിരെ മൊഴി കൊടുത്തിട്ടില്ല. ആദ്യതവണ ഇയാൾ ജയിലിൽ കിടന്ന സമയത്ത് ഇയാളുടെ വീട്ടിൽനിന്ന് നല്ല പീഡനമുണ്ടായിരുന്നു. പരാതി പറയുമ്പോൾ നിന്നോടുള്ള സ്നേഹം കൊണ്ടാണ് എന്നാണ് പറഞ്ഞിരുന്നത്.

രണ്ടാം തവണ ഇയാൾ അറസ്റ്റിലായി. ഞാൻ പൊലീസ് സ്റ്റേഷനിൽ പോയി കണ്ടു സംസാരിച്ചു. ഞാൻ എല്ലാ കാര്യവും നോക്കിക്കോളാമെന്നു പറഞ്ഞു തിരിച്ചു പോന്നു. മഞ്ചേരി ജയിലിൽ പോയി ആഴ്ചയിൽ രണ്ടു ദിവസം കണ്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് എല്ലാ കാര്യവും ഞാനാണ് ചെയ്തത്. എന്നെയും അർജുനെയും തെറ്റിക്കാൻ ഏറ്റവും കൂടുതൽ പണിയെടുത്തത് അയാളുടെ അമ്മയും സഹോദരനുമാണ്. ഇയാൾ ജയിലിൽനിന്നിറങ്ങി പത്തു പന്ത്രണ്ടു ദിവസം കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. ഒരു ദിവസം ഞങ്ങൾ സിനിമയ്ക്ക് പോയി. തിരിച്ചുവന്നിട്ട് ഒരു സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് തിരിച്ചു പോയി. രാത്രി എട്ടു മണിക്ക് പോയിട്ട് പിറ്റേ ദിവസം ഒമ്പതരയ്ക്കാണ് വന്നത്. കൈയിൽ രണ്ടു കുപ്പി ബിയർ ഒക്കെ ഉണ്ടായിരുന്നു. ഞാനതെടുത്ത് ഫ്രിഡ്ജിൽ വച്ചു. റൂമിലെത്തിയപ്പോൾ കഴുത്തിൽ ഒരു പാട്. പല്ലു കൊണ്ട് കടിച്ച പോലുള്ള പാട്. ഞാനത് ചോദിച്ചു. അത് ഫ്രണ്ടിന്റെ കൈ കൊണ്ടതാണ് എന്നു പറഞ്ഞു. വീണ്ടും ചോദിച്ചപ്പോൾ കുഴൽപ്പണവുമായി ബന്ധപ്പെട്ട് ഒരു ഡീൽ നടത്താൻ പോയതായിരുന്നു എന്നു പറഞ്ഞു. അതെന്നോട് പറഞ്ഞാൽ പോരേ എന്നു ചോദിച്ചു. നിങ്ങൾ കുഴൽപ്പണവും സ്വർണക്കടത്തും ഒക്കെ ചെയ്യുന്ന ആളാണ്. അതെന്നോടും പറഞ്ഞതാണ്. പിന്നീട് അതും മാറ്റിപ്പറഞ്ഞു.

രണ്ടു മൂന്നു ദിവസം കഴിഞ്ഞ് ഒരു ദിവസം വീട്ടിൽ വൈകി വന്നു. ഫോൺ വിളിച്ചപ്പോൾ തെറി പറഞ്ഞു. ഞാൻ ദേഷ്യം വന്ന് വീട്ടിൽനിന്ന് പുറത്തിറങ്ങി നിന്നു. ഇയാൾ വീട്ടിലെത്തി അമ്മ നൽകിയ ഭക്ഷണവും കഴിച്ച് കിടന്നുറങ്ങി. എനിക്ക് സങ്കടം വന്ന് ബഹളം വച്ചു. ഞങ്ങൾ റിലേഷൻഷിപ്പിലായി ആറു മാസം കഴിഞ്ഞപ്പോൾ ആ പെൺകൊച്ച് എന്നെ കോൺടാക്ട് ചെയ്തിരുന്നു. ആ സമയത്ത്, എനിക്ക് അവളെ തന്നെയാണ് ഇഷ്ടം, ഞങ്ങൾ തമ്മിൽ ഇപ്പോഴും റിലേഷൻഷിപ്പിലാണ് എന്നിയാൾ പറഞ്ഞിരുന്നു. അങ്ങനെയൊന്നുമില്ല എന്ന് ആ കുട്ടി പിന്നീട് എന്നോട് പറഞ്ഞു. ആ കുട്ടിയെ ഞാനിതിലേക്ക് വലിച്ചിഴക്കുന്നില്ല.

എന്റെ മോന് നല്ല വെളുത്ത സുന്ദരിപ്പെണ്ണിനെ കിട്ടുമെന്ന് അച്ഛനെപ്പോഴും പറയും എന്ന് ഇയാളുടെ അമ്മ എപ്പോഴും പറയുമായിരുന്നു. കോഴിക്കോട് ഒരു ക്ലിനിക്കിൽ വെളുക്കാനുള്ള ട്രീറ്റ്മെന്റിന് പോയിരുന്നു. നിങ്ങളുടെ അത്രയും നിറമുണ്ടെങ്കിൽ നിങ്ങളുടെ അമ്മയ്ക്ക് എന്നെ ഇഷ്ടപ്പെടില്ലേ എന്ന് അച്ചുവേട്ടനോട് പല തവണ ചോദിച്ചിരുന്നു. അത്രയും ദയനീയമായ അവസ്ഥയിൽ ഞാൻ നിന്നിട്ടുണ്ട്. എത്രത്തോളം താഴാമോ അത്രയും ഞാൻ താഴ്ന്നിട്ടുണ്ട്. എനിക്ക് ഇപ്പോഴും അയാളോട് സ്നേഹമാണ്.

രണ്ടാമത്തെ ലൈവ്:

എനിക്കെന്ത് സംഭവിച്ചാലും അതിന്റെ പൂർണ ഉത്തരവാദിത്വം അർജുൻ ആയങ്കിക്കും അയാളുടെ സുഹൃത്തുക്കൾക്കും അയാളുടെ വീട്ടുകാർക്കും ആയിരിക്കും. അർജുന് നേരത്തെ ഒരു റിലേഷനുണ്ടായിരുന്നു. ആ പെൺകുട്ടിയുമൊന്നിച്ചുള്ള ചിത്രം ഇന്നലെ അയാൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എനിക്ക് ഭ്രാന്താണ്, അതു കൊണ്ടാണ് രണ്ടു തവണ കുഞ്ഞുങ്ങളെ വയറ്റിൽ വച്ചു കൊന്നത് എന്നാണ് ഇയാൾ പറഞ്ഞു നടക്കുന്നത്. സുഹൃത്തുക്കൾ വഴി അറിഞ്ഞതാണിത്. എനിക്ക് അതിജീവിക്കണം. ഇതിന്റെ പേരിൽ എന്റെ വീട്ടിൽ പൊലീസ് കയറി. എന്റെ അമ്മയുടെ പാസ്പോർട്ട് എടുത്തു. പ്രശ്നങ്ങളായി. അതിന്റെ പേരിൽ ഞാനാരെയും ഉപദ്രവിച്ചിട്ടില്ല. ഭർത്താവ് എന്ന പരിഗണന കൂടി കൊണ്ടാകണം. എന്റെ സ്വർണം വിറ്റു വരെ വണ്ടിയുടെ ലോൺ അടക്കാനുള്ള പൈസ കൊടുത്തിട്ടുണ്ട്. എന്നെ കാണാൻ എറണാകുളത്ത് വന്നപ്പോൾ എണ്ണി നോക്കാതെ രണ്ടായിരം രൂപ എടുത്തു കൊടുത്തിട്ടുണ്ട്. ഒരു തവണ മാമന്റെ തലയിൽ ബക്കറ്റ് വീണു എന്ന് പറഞ്ഞു വിളിച്ചു. ഇരുപതിനായിരം രൂപ സ്പോട്ടിൽ ഇട്ടുകൊടുത്തു. പൈസയ്ക്കു വേണ്ടി സ്നേഹിക്കുകയാണ് എന്നു തോന്നിയിട്ടുണ്ട്. എന്നോട് പ്രണയമാണ് എന്നു പറഞ്ഞതു കൊണ്ടാണ് ഇറങ്ങിപ്പോയത്. അല്ലാതെ ഇയാളെ പഴയ കാമുകി ഇപ്പോഴും പ്രേമിക്കുന്നുണ്ട് എന്നറിഞ്ഞിട്ടല്ല മൂന്നു വർഷം കൂടെ ജീവിച്ചത്. എന്റെ വിദ്യാഭ്യാസം നിർത്തി. മാനസികമായും ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചു. എന്നെ മെന്റൽ ഹോസ്പിറ്റലിൽ കൊണ്ടുപോയി പൂട്ടിയിട്ടു. അത്രയും ചെയ്തിട്ടും ഇന്നലെ രാത്രി വരെ എനിക്ക് എന്റെ അജുവേട്ടനെ വേണമെന്ന് പറഞ്ഞയാളാണ് ഞാൻ. ഒരു തവണ പോലും ഇയാൾക്കെതിരെ ഞാൻ പരാതി കൊടുത്തിട്ടില്ല. മൂന്നു വർഷം അവനെന്റെ കൂടെ ജീവിച്ച് അവന്റെ എല്ലാ സെക്ഷ്വൽ വൈകൃതങ്ങളും എന്റടുത്ത് തീർത്ത് എന്നെ മാക്സിം ടോർച്ചർ ചെയ്തു. ഞാൻ സർവൈവ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ഞാനൊരിക്കലും ആത്മഹത്യ ചെയ്യില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News