വാട്ടർഅതോറിറ്റിയുടെ ജെസിബി മോഷ്ടിച്ച പ്രതി അറസ്റ്റിൽ

തൃശൂർ പെരുമ്പിലാവിൽ വാട്ടർ അതോറിറ്റിയുടെ ജോലിക്കെത്തിയ ജെ.സി.ബി മോഷ്ടിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പാലക്കാട് കൊല്ലങ്കോട് സ്വദേശി മുരുകനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

Update: 2021-08-23 06:43 GMT

തൃശൂർ പെരുമ്പിലാവിൽ വാട്ടർ അതോറിറ്റിയുടെ ജോലിക്കെത്തിയ ജെ.സി.ബി മോഷ്ടിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പാലക്കാട് കൊല്ലങ്കോട് സ്വദേശി മുരുകനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. യാർഡിൽ സൂക്ഷിച്ചിരുന്ന ജെസിബി മോഷ്ടിച്ച് കൊണ്ടുപോയത്.  

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വാട്ടര്‍ അതോറിറ്റിയുടെ ജോലിക്കെത്തിയ ജെസിബിയാണ് മോഷണം പോയത്. ഓണത്തിന്റെ ഭാഗമായി തൊഴിലാളികള്‍ അവധിയിലായിരുന്ന സമയത്താണ് തിപ്പലശ്ശേരി ആലിന്‍ തയ്യില്‍ യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന ജെസിബി മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയത്. എറണാകുളം സ്വദേശി മതിലകത് വീട്ടില്‍ പ്രദീപിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെസിബി. 

ജോലിക്കാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസിന്റെ അന്വേഷണത്തിനിടെ മുരുകന്‍,ജെസിബി പൊള്ളാച്ചിയിലേക്ക് കടത്തുകയാണെന്ന വിവരം ലഭിച്ചു. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  മോഷ്ടിച്ച ജെസിബി പെരുമ്പിലാവില്‍നിന്നു കൊല്ലങ്കോട് കേരള അതിര്‍ത്തിവരെ ഇയാള്‍ ഓടിച്ചുകൊണ്ടുപോയി. പന്നിത്തടത്തെ കരാറുകാരന്റെ ജോലിക്കിടെയും ഇയാള്‍ ചില്ലറ മോഷണങ്ങള്‍ നടത്തിവരാറുണ്ടന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News