പ്രണയം നടിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; കൊല്ലത്ത് 20കാരൻ അറസ്റ്റിൽ

കടന്നൂർ തോട്ടുങ്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്

Update: 2024-05-28 01:48 GMT
Editor : Lissy P | By : Web Desk

കൊല്ലം: ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ഇരുപതുകാരനാണ് അറസ്റ്റിലായത്. കടന്നൂർ തോട്ടുങ്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്.

വർക്കല സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പിടിയിലായത്. കഴിഞ്ഞ ഓണക്കാലത്ത് ചടയമംഗലത്തെ ബന്ധു വീട്ടിലെത്തിയ പെൺകുട്ടിയെ പ്രണയം നടിച്ച് ശ്രീരാജ് വശത്താക്കി. പെൺകുട്ടി മടങ്ങി പോയെങ്കിലും ഫോൺ വഴി ബന്ധം തുടർന്നു. ശ്രീരാജിൻ്റെ ചടയമംഗലത്തുള്ള വീട്ടിലും കടന്നൂരുള്ള സുഹൃത്തിന്റെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

Advertising
Advertising

കഴിഞ്ഞ ദിവസം ചടയമംഗലത്തെ ബന്ധു വീട്ടിൽ പെൺകുട്ടി എത്തിയിരുന്നു. ശ്രീരാജ് 15 കാരിയെ സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. പെൺകുട്ടിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പെൺകുട്ടിയെ കടന്നൂരിലുള്ള കുന്നിൻ മുകളിൽ നിന്ന് പൊലീസ് കണ്ടെത്തി. അന്വേഷണത്തിൽ യുവാവിനെ വീട്ടിൽ നിന്നും പിടികൂടി. പെൺകുട്ടിയെ ബന്ധുക്കൾക്ക് കൈമാറി. പോക്സോ ഉൾപ്പടെ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News