'ഗസ്സയിൽ വംശഹത്യയടക്കം നടക്കുന്ന ഭയാനക കാലത്താണ് നമ്മൾ ജീവിക്കുന്നത്' : അരുന്ധതി റോയ്

'മദർ മേരി കംസ് ടു മീ' എന്ന തൻ്റെ പുസ്തക പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അരുന്ധതി

Update: 2025-09-03 04:30 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: ഗസ്സയിൽ വംശഹത്യ ന ടക്കുകയും ഇന്ത്യയിൽ ഉമർ ഖാ ലിദിന് ജാമ്യം നിഷേധിക്കുകയും ചെയ്യുന്ന ഭയാനക കാലഘട്ടത്തി ലാണ് നമ്മൾ ജീവിക്കുന്നതെന്ന് എഴുത്തുകാരി അരുന്ധതി റോയ്. എറണാകുളം സെന്‍റ്. തെരേസാസ് കോളജിൽ നടന്ന 'മദർ മേരി കംസ് ടു മീ' എന്ന തൻ്റെ പുസ്തക പ്രകാശനച്ചടങ്ങിൽ സംസാരിക്കു കയായിരുന്നു അരുന്ധതി.

ഈ ചടങ്ങിന് കയറുന്നതിന് മുമ്പാണ് ഉമർ ഖാലിദിന് ജാമ്യം നി ഷേധിച്ചെന്ന നിരാശാജനകമായ വാർത്ത അറിഞ്ഞത്. ഉമർ ഖാലിദിന് ജാമ്യം നിഷേധിക്കപ്പെട്ട, പ്രഫ. ജി.എൻ. സായിബാബയെ അകാരണമായി തടവിലാക്കിയ രാജ്യത്ത് നിന്നുകൊണ്ട് ഇത് പറയാതെ പോകാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു. അമ്മ മേരി റോയിയുടെ ഓർമകളെക്കുറിച്ച് എഴുതിയ പുസ്തകം, അമ്മ എന്താണെന്ന് ലോകത്തോട് പങ്കുവെക്കാനാണെന്നും അമ്മയുമായുള്ള അടുപ്പവും അകൽച്ചയും ഇതിൽ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ടെന്നും അരുന്ധതി കൂട്ടിച്ചേർത്തു.

എഴുത്തുകാരി കെ.ആർ. മീര, അരുന്ധതി റോയുടെ സഹോദരൻ ലളിത് റോയ്, പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ എഡിറ്റർ ഇൻ ചീഫ് മാനസി സുബ്രമണ്യം, രവി ഡിസി, ജിഷ ജോൺ, രഞ്ജിനി മിത്ര തുടങ്ങിയവർ സംസാരിച്ചു. മാനസി സുബ്രഹ്മണ്യം പുസ്തകം പരിചയപ്പെടുത്തി. പുസ്തകത്തിലെ ആദ്യ അധ്യായമായ 'ഗാംഗ്സ്റ്ററി'ൻ്റെ വിവരണവും പു സ്തകത്തെക്കുറിച്ച ചർച്ചയും സംഘടിപ്പിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News