'സമരം സർക്കാറിനെ അപമാനിക്കാൻ'; ആശാ സമരത്തെ തള്ളി കടകംപള്ളി സുരേന്ദ്രൻ

കേന്ദ്രമന്ത്രിയുടെ സമയം ചോദിക്കാൻ കെ.വി.തോമസിനെ പോലെ ഒരാളുടെ ആവശ്യമില്ലെന്നും കടകംപള്ളി മീഡിയവണിനോട്

Update: 2025-03-24 09:23 GMT
Editor : ലിസി. പി | By : Web Desk

 ന്യൂഡല്‍ഹി:സംസ്ഥാന സർക്കാരിനെ അപമാനിക്കാനുള്ള സമരമാണ് SUCI നേതാക്കൾ നയിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ .സംസ്ഥാന സർക്കാരിന് എതിരായ സമരമായി ആശമാർ മാറ്റിയെന്നും കടകംപള്ളി മീഡിയവണിനോട് പറഞ്ഞു .

അതേസമയം, കേന്ദ്രമന്ത്രി ജെ.പി നഡ്ഡയുടെ സമയം ചോദിക്കാൻ കെ.വിതോമസിനെ പോലെ ഒരാളുടെ ആവശ്യമില്ല. സംസ്ഥാനമന്ത്രി ചോദിച്ചാൽ കേന്ദ്രമന്ത്രി കൂടിക്കാഴ്ച അനുവദിക്കേണ്ടിയിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്രമന്ത്രി ജെ.പി നഡ്ഢയെ കാണാൻ തന്റെ സഹായം തേടിയില്ലെന്ന് കേരളസര്‍ക്കാറിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ് മീഡിയവണിനോട് പ്രതികരിച്ചിരുന്നു. കേന്ദ്രമന്ത്രിമാരുടെ അപ്പോയിൻമെന്‍റ് എടുക്കലാണ് തന്‍റെ ചുമതല. നഡ്ഢയുടെ അപ്പോയിൻമെന്റ് എടുക്കണമെന്ന ആവശ്യം തന്റെ മുന്നിലെത്തിയില്ല. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായുള്ള ഇന്നത്തെ ചർച്ചയിൽ ആശാ സമരം ചർച്ചയാകില്ല. അജണ്ട എയിംസ് മാത്രമെന്നും കെവി തോമസ്  പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News