കോട്ടയത്ത് വധശ്രമക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ എസ്ഐക്ക് വെട്ടേറ്റു

പ്രതിയുടെ അച്ഛന്‍ പ്രസാദാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.

Update: 2021-06-19 04:02 GMT

കോട്ടയം മണിമലയിൽ എസ്ഐക്ക് വെട്ടേറ്റു. വധശ്രമക്കേസ് പ്രതിയെ പിടികൂടാൻ പോയപ്പോഴാണ് എസ്ഐ വിദ്യാധരന് വെട്ടേറ്റത്. പ്രതിയുടെ അച്ഛന്‍ പ്രസാദാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന ഘട്ടത്തില്‍ പിതാവ് എസ്ഐയെ കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രസാദിനെ പിടിച്ചുമാറ്റി കസ്റ്റഡിയിലെടുത്തു. 

എസ്ഐയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ആരോഗ്യനില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. 

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News