സി.പി.എം കാട്ടാക്കട ഏരിയ കമ്മറ്റി ഓഫീസിന് നേരെ ആക്രമണം; നാല് എസ്.ഡി.പി.ഐ പ്രവർത്തകർ പിടിയിൽ

ഓഫീസിന് പുറത്തുനിന്ന പ്രവർത്തകർക്ക് നേരെ വാൾ വീശിയെന്നും ഏരിയ സെക്രട്ടറി

Update: 2024-08-12 18:23 GMT

തിരുവനന്തപുരം: സി.പി.എം കാട്ടാക്കട ഏരിയ കമ്മറ്റി ഓഫീസിന് നേരെ ആക്രമണം. രാത്രി 9.30 ഓടെയാണ് ആക്രമണം ഉണ്ടായത്. 

ഇരുചക്ര വാഹനങ്ങളിൽ എത്തിയ 20 ഓളം പേരാണ് പാർട്ടി ഓഫീസ് ആക്രമിച്ചതെന്നും ഓഫീസിന് പുറത്തുനിന്ന പ്രവർത്തകര്‍ക്ക് നേരെ വാൾ വീശിയെന്നും ഏരിയ സെക്രട്ടറി പറഞ്ഞു. 

സംഭവമായി ബന്ധപ്പെട്ട നാലുപേരെ കാട്ടാക്കട പൊലീസ് പിടികൂടി. എസ്.ഡി.പി.ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.  എന്താണ് ആക്രമണത്തിന് കാരണം എന്ന് വ്യക്തമല്ല. ഇക്കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News