സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമം; പരാതിയുമായി ഗായിക അമൃത സുരേഷ്

പരാതി പാലാരിവട്ടം പൊലീസ് സൈബർ പൊലീസിന് കൈമാറി

Update: 2023-08-21 19:29 GMT
Advertising

കൊച്ചി:  സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ഗായിക അമൃത സുരേഷ് പൊലീസിൽ പരാതി നൽകി. ദയ അശ്വതി എന്ന അക്കൗണ്ടിനെതിരെയാണ് പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. രണ്ട് വർഷമായി നിരന്തരമായി സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നതായാണ് അമൃതയുടെ പരാതി. പരാതി പാലാരിവട്ടം പൊലീസ് സൈബർ പൊലീസിന് കൈമാറി. സൈബർ പൊലീസിൽ നിന്ന് റിപ്പോർട്ട് ലഭിച്ചശേഷമാകും തുടർനടപടിയിലേക്ക് കടക്കുക. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News