തമിഴ്നാട്ടിൽ എ.ടി.എം തകർത്ത് കവർച്ചാശ്രമം; കൊല്ലം സ്വദേശി പിടിയിൽ

മദ്യ ലഹരിയിലാണ് രാജേഷ് എ.ടി.എം തകർത്തതെന്നാണ് പ്രാഥമിക വിവരം

Update: 2023-11-07 15:44 GMT

കൊല്ലം: തമിഴ്നാട്ടിലെ തെങ്കാശിയിൽ എ.ടി.എം തകർത്ത് കവർച്ച നടത്താൻ ശ്രമിച്ച കൊല്ലം അഞ്ചൽ കോട്ടുക്കൽ സ്വദേശിയെ കടക്കൽ പൊലീസ് പിടികൂടി തമിഴ്നാട് പൊലീസിനു കൈമാറി. കോട്ടുക്കൽ നെടുപുറം കൃഷ്ണവിലാസത്തിൽ രാജേഷാണ് [40] പൊലീസിന്റെ പിടിയിലായത്.


ഇന്നലെ രാത്രി ഏഴ് മണിയോടെ തെങ്കാശിയിലെ ആളൊഴിഞ്ഞ ഭാഗത്തെ എ.ടി.എമ്മിൽ കയറിയ പ്രതി മോഷണശ്രമം നടത്തുകയായിരുന്നു. എ.ടി.എം മിഷൻ തള്ളിയിടുകയും ചെയ്തു. എന്നാൽ പണം അപഹരിക്കാൻ കഴിഞ്ഞില്ല.

തെങ്കാശി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം നടത്തുകയും പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് കടക്കൽ പൊലീസിനു പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുകയുമായിരുന്നു. കടക്കൽ പൊലീസ് കോട്ടുക്കലിൽ നിന്നും രാജേഷിനെ പിടികൂടി തെങ്കാശി പൊലീസിന് കൈമാറി.

മദ്യ ലഹരിയിലായിരുന്നു രാജേഷ് എ.ടി.എം തകർത്തതെന്നാണ് പ്രാഥമിക വിവരം. അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ പ്രതിയാണ് രാജേഷ്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News