'പലതവണ ജ്യൂസിൽ വിഷം കലർത്തി ഷാരോണിനെ കൊല്ലാൻ ശ്രമിച്ചു'; ഗ്രീഷ്മയുടെ മൊഴി പുറത്ത്

പൊലീസ് കസ്റ്റഡിയിൽ ലഭിച്ച ഗ്രീഷ്മയുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി

Update: 2022-11-06 08:14 GMT
Editor : Dibin Gopan | By : Web Desk
Advertising

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തിയത് കൊല്ലാൻ ലക്ഷ്യമിട്ടെന്ന് പൊലീസ്. ജ്യൂസ് ചലഞ്ച് ട്രയൽ മാത്രമായിരുന്നു. ഷാരോൺ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനായിരുന്നു ഇത്. പലതവണ ജ്യൂസിൽ വിഷം കലക്കി കൊല്ലാൻ ശ്രമിച്ചതായി ഗ്രീഷ്മ ചോദ്യം ചെയ്യലിനിടെ വ്യക്തമാക്കി.

ഷാരോണിനെ ഒഴിവാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നതായും ഗ്രീഷ്മ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽ ലഭിച്ച ഗ്രീഷ്മയുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.

അതേസമയം ഗ്രീഷ്മയുടെ വീട്ടിൽ പൊലീസ് സീൽ ചെയ്ത വാതിൽ തകർത്ത് അജ്ഞാതൻ അകത്ത് കയറിയ സംഭവം കൂടുതൽ ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ തമിഴ്നാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗ്രീഷ്മയെയും അമ്മയെയും അമ്മാവനെയും നേരിട്ട് എത്തിച്ച് തെളിവെടുക്കാനിരിക്കെയാണ് വീടിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയത്.

കേസ് അന്വേഷണം നടത്തുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഷാരോണിനെ കൊന്നത് താനാണ് എന്ന് ഗ്രീഷ്മ സമ്മതിച്ച ദിവസം രാത്രി വീട്ടിന് നേരെ കല്ലേറുണ്ടായിരുന്നു. അന്നത്തെ കല്ലേറിൽ ജനൽച്ചില്ലുകൾ തകർന്നിരുന്നു. ഷാരോൺ കേസിൽ കേസന്വേഷേണം പൂർത്തിയാക്കി കുറ്റപത്രം നൽകുന്ന കാര്യത്തിൽ ഡിജിപി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്.

Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News