കൊല്ലത്ത് ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

കൊല്ലം നേട്ടയം സ്വദേശി സജി എന്ന രഞ്ജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Update: 2021-07-09 12:12 GMT
Editor : Shaheer | By : Web Desk

കൊല്ലത്ത് ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിലായി. പ്ലസ്‌വൺ വിദ്യാർഥിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പ്രതി പൊലീസിന്റെ പിടിയിലായത്.

കൊല്ലം നേട്ടയം സ്വദേശി സജി എന്ന രഞ്ജുവാണ്(35) പിടിയിലായത്. കഴിഞ്ഞ രണ്ടു വർഷമായി പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി ലഭിച്ചത്. പീഡനവിവരമറിഞ്ഞ മാതാപിതാക്കൾ ഏരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് സജിയെ അറസ്റ്റ് ചെയ്യുന്നത്.

മെഡിക്കൽ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News