തിരുവനന്തപുരത്ത് കാറും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു; ഓട്ടോക്ക് തീപിടിച്ച് ഡ്രൈവർ മരിച്ചു
മാങ്കാട്ട്കടവ് സ്വദേശി ശിവകുമാർ എന്ന സുനി ആണ് മരിച്ചത്
Update: 2025-05-04 04:45 GMT
തിരുവനന്തപുരം: പട്ടത്ത് വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു.മാങ്കാട്ട്കടവ് സ്വദേശി ശിവകുമാർ എന്ന സുനി ആണ് മരിച്ചത്കാറും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഓട്ടോ കത്തിനശിച്ചു.
പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. കാറിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.അപകടത്തില്‍ പരിക്കേറ്റ നാലുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.