കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോ. ജനറൽ സെക്രട്ടറി ബി.ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്തു

എന്നാൽ സസ്പെൻഷൻ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ഹരികുമാർ പറഞ്ഞു

Update: 2022-04-08 02:45 GMT
Click the Play button to listen to article

തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി.ഹരികുമാറിനെ സസ്പെൻഡ് ചെയ്തു. ജാസ്മിൻ ബാനുവിന്‍റെ സസ്പെൻഷനിൽ പ്രതിഷേധിച്ച് സമരത്തിൽ പങ്കെടുത്തതിനാണ് നടപടി . എന്നാൽ സസ്പെൻഷൻ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ഹരികുമാർ പറഞ്ഞു.

നിയമപ്രകാരമല്ലാതെ ലീവെടുക്കുകയും പകരം ചുമതല നൽകിയില്ലെന്നും ചൂണ്ടിക്കാണിച്ചാണ് കെ.എസ്.ഇ.ബി ചെയർമാൻ ജാസ്മിനെ സസ്‌പെന്‍ഡ് ചെയ്തത്. ജാസ്മിനെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ചാണ് കെ.എസ്.ഇ.ബിയിലെ ഇടത് സർവീസ് സംഘടന സമരം നടത്തിയത്. കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍റെ സംസ്ഥാന ഭാരവാഹി കൂടിയായ ജാസ്മിൻ ബാനുവിനെ അകാരണമായി സസ്‌പെൻറു ചെയ്തതതാണെന്നും സ്ത്രീത്വത്തെ അവഹേളിക്കുന്ന നിലയിൽ ചെയർമാൻ നിലപാട് സ്വീകരിച്ചെന്നുമായിരുന്നു സംഘടനയുടെ പരാതി. ചെയർമാന്‍റെ ഏകാധിപത്യ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഇടത് സർവീസ് സംഘടനകളും ട്രേഡ് യൂണിയനും മുമ്പ് ദ്വിദിന പണിമുടക്ക് നടത്തിയത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News