ഫ്രഷ് കട്ട് സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ മുസ്‍ലിം ലീഗ് ഔദ്യോഗിക സ്ഥാനാർഥി

ബാബു കുടുക്കിൽ എവിടെയാണെന്നറിയില്ലെന്ന് ലീഗ് ജില്ലാ അധ്യക്ഷൻ എം.എ റസാഖ് മീഡിയവണിനോട്

Update: 2025-11-25 02:34 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്:താമരശേരി ഫ്രഷ് കട്ട് സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ താമരശേരി ഗ്രാമ പഞ്ചായത്തിലെ 11ാം വാർഡിലെ ലീഗിൻ്റെ ഔദ്യോഗിക സ്ഥാനാർഥിയെന്ന് മുസ്‍ലിം ലീഗ് ജില്ലാ അധ്യക്ഷൻ എം.എ റസാഖ് . ബാബു കുടുക്കിൽ എവിടെയാണ് എന്ന് അറിയില്ല, പൊലീസാണ്  അത്തരം കാര്യങ്ങൾ അന്വേഷിക്കേണ്ടത് എന്നും റസാഖ്  മീഡിയവണിനോട് പറഞ്ഞു.ലീഗിന് കോഴിക്കോട് ജില്ലയിൽ വിമത സ്ഥാനാർഥികൾ ഇല്ലെന്നും  ജില്ലാ അധ്യക്ഷന്‍ അവകാശവാദപ്പെട്ടു.

'സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് അതത് പഞ്ചായത്തുകളാണ്.ജനകീയ സമരത്തിന് നേതൃത്വം നല്‍കി എന്നാണ് ബാബുവിനെതിരെയുള്ള ആരോപണം.അല്ലാതെ മറ്റ് ആരോപണങ്ങളൊന്നുമില്ല. പഞ്ചായത്ത് കമ്മിറ്റിയും യുഡിഎഫും ഐക്യകണ്ഠേനയും അദ്ദേഹത്തെ തീരുമാനിച്ചു.അദ്ദേഹം നാട്ടില്‍ വന്നോ പോയോ എന്നതെനിക്ക് അറിയില്ല. കേസുണ്ടെങ്കിലും നോമിനേഷന്‍ നല്‍കുന്നതിന് പ്രശ്നമില്ല'.  എം.എ റസാഖ് പറഞ്ഞു.

Advertising
Advertising

ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ ഫ്രഷ് കട്ട് സമര സമിതി ചെയർമാൻ ബാബു കുടുക്കിൽ നാട്ടിലെത്തിയിരുന്നു. ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ബാബു വിദേശത്തേക്ക് പോയത്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള പ്രചാരണങ്ങൾ ആരംഭിക്കുകയും ചെയ്തു.നാമനിദ്ദേശ പത്രിക സമർപ്പിക്കുന്നതിന് വേണ്ടി ഗസറ്റഡ് ഉദ്യോഗസ്ഥന്റെ ഒപ്പ് ലഭിക്കേണ്ടതുണ്ട്. അതിന് സ്ഥാനാർഥി നേരിട്ട് ഹാജരാവണം.ഈ സാഹചര്യത്തിലാണ് ബാബു കുടുക്കില്‍ നാട്ടിലെത്തിയത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News