മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് വീട്ടമ്മ മരിച്ചു

ബ്ലാക്ക് ഫംഗസ് ഗുരുതരമായി ബാധിച്ചാണ് മരണം സംഭവിച്ചത്.

Update: 2021-06-01 14:26 GMT

മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് വീട്ടമ്മ മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശിന് വസന്ത (50)യാണ് മരിച്ചത്. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു.

പാലക്കാട് കൊട്ടശ്ശേരി സ്വദേശിനിയായ വസന്തയെ കഴിഞ്ഞ 23നാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.ഇന്നലെ കോവിഡ് നെഗറ്റീവായിരുന്നു.

ബ്ലാക്ക് ഫംഗസ് ഗുരുതരമായി ബാധിച്ചാണ് മരണം സംഭവിച്ചത്. നേരത്തെ പ്രമേഹരോഗത്തിന് ചികിത്സ തേടിയിരുന്നു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News