ബൽറാം കുമാർ ഉപാധ്യായ പുതിയ ജയിൽ മേധാവി
സുധേഷ് കുമാർ ഐ.പി.എസ് വിരമിച്ച ഒഴിവിലാണ് നിയമനം.
Update: 2022-10-31 14:25 GMT
തിരുവനന്തപുരം: ബൽറാം കുമാർ ഉപാധ്യായ ഐ.പി.എസിനെ പുതിയ ജയിൽ മേധാവിയായി സംസ്ഥാന സർക്കാർ നിയമിച്ചു. സുധേഷ് കുമാർ ഐ.പി.എസ് വിരമിച്ച ഒഴിവിലാണ് നിയമനം.
ഇന്നാണ് സുധേഷ് കുമാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. ഇതോടെയാണ് പകരക്കാരനായി ബൽറാം കുമാർ എത്തിയത്.
നിലവിൽ ബറ്റാലിയന്‍ എ.ഡി.ജി.പിയായ ബൽറാം കുമാർ നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്നു. തുടര്‍ന്ന് പ്രമോഷന്‍ നൽകി എ.ഡി.ജി.പി ബറ്റാലിയനായി നിയമിക്കുകയായിരുന്നു.
എ.ഡി.ജി.പി റാങ്കിലുള്ള ഏറ്റവും ജൂനിയറായ ഉദ്യോഗസ്ഥനായ ബൽറാം കുമാർ ഉപാധ്യായ സര്‍ക്കാരുമായി മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനാണ്.