ഇടുക്കി പൊന്മുടിയിൽ സർവേയ്‌ക്കെത്തിയ സംഘത്തെ ബാങ്ക് ഉദ്യോഗസ്ഥർ തടഞ്ഞു

പരിശോധന നടത്താനാകാതെ റവന്യൂ സംഘം മടങ്ങി

Update: 2022-02-19 06:01 GMT
Advertising

ഇടുക്കി പൊന്മുടിയിൽ സർവേയ്‌ക്കെത്തിയ സംഘത്തെ  ബാങ്ക് ഉദ്യോഗസ്ഥർ തടഞ്ഞു. ഹൈഡൽ ടൂറിസത്തിനായി ഇടുക്കി പൊന്മുടിയിൽ പാട്ടത്തിനു നൽകിയ പുറമ്പോക്ക് ഭൂമിയിലാണ്  സർവേ സംഘം പരിശോധനക്കെത്തിയത്. ഇവരെയാണ് ബാങ്കധികൃതർ തടഞ്ഞത്.

പൊൻമുടി ഡാമിനടുത്തുള്ള 21 ഏക്കർ‌ ഭൂമിയാണ് കെഎസ്ഇബി രാജക്കാട് സർവീസ് സഹകരണ ബാങ്കിന് ഹൈഡൽ ടൂറിസത്തിനായി പാട്ടത്തിന് നൽകിയത്. ഈ ഭൂമിയിൽ ആണ് പ്രാഥമിക സർവ്വേ നടത്തിയത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പരിശോധന നടത്താൻ അനുവദിക്കില്ലെന്ന് ബാങ്ക് ഭരണസമിതി പറഞ്ഞു. ബാങ്ക് പ്രസിഡൻ്റ് വി.എ കുഞ്ഞുമോൻ്റെ നേതൃത്വത്തിലാണ് സംഘത്തെ  തടഞ്ഞത്. പരിശോധന നടത്താനാകാതെ റവന്യൂ സംഘം മടങ്ങി.

പൊൻമുടിയിലെ ഹൈഡൽ ടൂറിസം പദ്ധതി വിവാദമായിരുന്നു. കാരണം മുൻ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണിയുടെ മരുമകന്റെ നിയണ്രത്തിലുള്ള രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് പാട്ടത്തിന് നൽകിയ ഭൂമി പുറംപോക്കാണെന്ന് പറഞ്ഞ് 2019ൽ ഉടുംബുംചോല തഹസിൽദാർ വിവരാവകാശ റിപ്പോർട്ട് നൽകിയിരുന്നു. ഈ വിവരാവകാശരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്ന് ഹൈഡൽ ടൂറിസം പദ്ധതി വിവാദമായിരുന്നു. തുടർന്നാണ് സർവേസംഘം പരിശോധന നടത്തിയത്.

കെഎസ്ഇബി അധികൃതരിൽ നിന്നും പാട്ടത്തിനെടുത്തഭൂമിയാണിത്. അതിനാൽ അവരുടെ സാന്നിധ്യം ഇവിടെ അത്യാവശ്യമാണ്. തങ്ങൾക്ക് ഔദ്യോഗികമായൊരറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഇവർ പറയുന്നത്. ഔദ്യോഗിക നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയതിന് ശേഷം വീണ്ടും പരിശോധനക്കെത്തുമെന്ന് സർവേസംഘം അറിയിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News