ബാർകോഴ വിവാദം; എം.ബി രാജേഷ് നൽകിയ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും

പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഡാലോചനയും അന്വേഷിക്കും

Update: 2024-05-24 16:59 GMT
Advertising

തിരുവനന്തപുരം: ബാർകോഴ വിവാദത്തിൽ എക്സൈസ് മന്ത്രി എം.ബി രാജേഷ് നൽകിയ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. മന്ത്രിയുടെ പരാതിയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും പരിശോധിക്കും. പ്രത്യേക അന്വേഷണ സംഘം വേണമോയെന്ന് ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഡാലോചനയും അന്വേഷിക്കും.

മദ്യനയത്തിന്‍റെ പേരിൽ പണംപിരിക്കുന്നതിനെ സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് എംബി രാജേഷ് പ്രതികരിച്ചിരുന്നു. ഗൂഡാലോചനയുണ്ടോയെന്ന് പരിശോധിക്കും. മദ്യനയ ചർച്ചകകളിലേക്ക് സർക്കാർ കടന്നിട്ടുപോലുമില്ല. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പണപ്പിരിവ് നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്സൈസ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 


Full View


Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News