ദിലീപിന്‍റെ അഭിഭാഷകർക്കെതിരായ നടിയുടെ പരാതിയിൽ തെറ്റുകളുണ്ടെന്ന് ബാർ കൗൺസിൽ

പരാതി തിരുത്തി നൽകണമെന്ന് നടിയോട് ബാർ കൗൺസിൽ ആവശ്യപ്പെട്ടു

Update: 2022-03-16 15:43 GMT

ദിലീപിന്‍റെ അഭിഭാഷകർക്കെതിരായ നടിയുടെ പരാതിയിൽ തെറ്റുകളുണ്ടെന്ന് ബാർ കൗൺസിൽ. പരാതി തിരുത്തി നൽകണമെന്ന് നടിയോട് ബാർ കൗൺസിൽ ആവശ്യപ്പെട്ടു. ബാർ കൗൺസിലിന്‍റെ മാർഗ്ഗ നിർദ്ദേശമനുസരിച്ച് പരാതി നൽകണമെന്നും മറുപടി. പിഴവുകൾ തിരുത്തി നൽകാതെ നടിയുടെ പരാതി പരിഗണിക്കാനാവില്ലെന്ന് ബാർ കൗൺസിൽ അറിയിച്ചു. 

അഭിഭാഷകർക്കെതിരെ പരാതി നൽകുമ്പോള്‍ പരാതിയുടെ 30 കോപ്പികള്‍  നല്‍കണം ഒപ്പം  2500  രൂപായി ഫീസായി അടക്കുകയും വേണം. ഇത് രണ്ടും നടിയുടെ പരാതിയില്‍ ഇല്ലെന്ന് , ബാർ കൗൺസിൽ ചെയര്‍മാന്‍‌ പറഞ്ഞു. 

Advertising
Advertising

 ഇന്ന് രാവിലെയാണ് ദിലീപിന്‍റെ അഭിഭാഷകര്‍ക്കെതിരെ പരാതിയുമായി നടി  ബാർ കൗൺസിലിലെത്തിയത്. ഫിലിപ്പ് പി.വർഗീസ്, അഡ്വ ബി രാമൻ പിള്ള, സുജേഷ് മേനോൻ തുടങ്ങിയ  അഭിഭാഷകർക്കെതിരെയാണ് പരാതി. സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും അഭിഭാഷകര്‍ കൂട്ടുനിന്നു എന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയിലെ പിഴവുകൾ തിരുത്തി നല്‍കിയാല്‍ സ്വീകരിക്കുമെന്ന് ബാർ കൗൺസിൽ ചെയര്‍മാന്‍‌ പറഞ്ഞു.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News