ബിബിസി ഡോക്യുമെന്ററി പ്രദർശനം; നെടുമങ്ങാട് ബിജെപി പ്രതിഷേധം

സ്ത്രീകളടക്കം അമ്പതോളം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചെത്തിയാണ് പ്രദർശനം തടയാൻ ശ്രമിച്ചത്

Update: 2023-01-26 14:49 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: നെടുമങ്ങാട് ഡിവൈഎഫ്‌ഐ നടത്തിയ ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് നേരെ ബിജെപി പ്രതിഷേധം. ഡോക്യുമെന്ററി പ്രദർശനം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. സ്ത്രീകളടക്കം അമ്പതോളം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചെത്തിയാണ് പ്രദർശനം തടയാൻ ശ്രമിച്ചത്. ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

മോദിക്കെതിരെയുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയാണെങ്കിൽ തടയുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രദർശനം നടക്കുന്ന 100 മീറ്റർ അകലെ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. പക്ഷേ പ്രതിഷേധക്കാരായ വനിതാ പ്രവർത്തകർ പോലീസിനെ മറികടന്ന് പ്രദർശന സ്ഥലത്തേക്ക് എത്തിയതാണ് സംഘർഷ സാധ്യതയുണ്ടാക്കിയത്. കൂടുതൽ പൊലീസെത്തി പ്രവർത്തകരെ അവിടെനിന്നും മാറ്റി. തുടർന്ന് പൊലീസ് സംരക്ഷണയിലാണ് പ്രദർശനം തുടർന്നത്.

അതേസമയം, രാജ്യത്ത് കൂടുതൽ സർവകലാശാലകളിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനൊരുങ്ങുകയാണ് വിദ്യാർഥി സംഘടനകൾ. കൊൽക്കത്തയിലെ പ്രസിഡൻസി സർവകലാശാല, അംബേദ്കർ സർവകലാശാല, എന്നിവിടങ്ങളിലും ഡോക്യുമെന്ററി പ്രദർശനം നടത്തുമെന്ന് എസ്എഫ്‌ഐ, എൻഎസ്‌യുഐ തുടങ്ങിയ സംഘടനകൾ പറഞ്ഞു.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News