നിപയിൽ ജാഗ്രത; അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്

ആരോഗ്യ പ്രവർത്തകരും ആശുപത്രിയിൽ എത്തുന്നവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ്

Update: 2025-07-13 14:09 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ബാധിച്ച് ഒരാൾ കൂടി മരിച്ച സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ആരോഗ്യ പ്രവർത്തകരും ആശുപത്രിയിൽ എത്തുന്നവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.

ചികിത്സയിൽ ഉള്ളവരെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കുക, രോഗിക്ക് ഒപ്പം സഹായിയായി ഒരാൾ മാത്രമേ നിൽക്കാവൂ തുടങ്ങിയവയും നിർദേശത്തിലുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിലെ ആശുപത്രിയിൽ എത്തുന്നവർക്കാണ് നിർദേശം.

പാലക്കാട് നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ 57 പേരാണുള്ളത്. പനി ബാധിച്ച് മരിച്ച മണ്ണാർക്കാട് ചങ്ങലീരി സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News