'സമ്മർദം താങ്ങാനാവുന്നില്ല': ഫേസ്ബുക്ക് ഉപേക്ഷിച്ച് രഞ്ജിത്തിനെതിരെ പരാതി നൽകിയ ബം​ഗാളി നടി

തന്നെ ആരും ബന്ധപ്പെടാൻ ശ്രമിക്കരുതെന്ന് നടി അഭ്യർഥിച്ചു

Update: 2024-08-28 14:58 GMT

കോഴിക്കോട്: സമ്മർദം താങ്ങാനാവാതെ ഫേസ്ബുക്ക് ഉപേക്ഷിച്ച് സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകിയ ബം​ഗാളി നടി. കുറച്ചുദിവസത്തേക്ക് ഫേസ്ബുക്ക് ഉപേക്ഷിക്കുന്നുവെന്നും തന്നെ ആരും ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും നടി അഭ്യർഥിച്ചു. എല്ലായിടത്തുനിന്നും അവഗണന ഉണ്ടാകുന്നുവെന്നും നടി സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.

ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരേ കൊച്ചി നോർത്ത് പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു. തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് നടി സിറ്റി പോലീസ് പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 2009ൽ സിനിമയുടെ ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

Advertising
Advertising

സംഭവം നടന്നതിന് അടുത്ത ദിവസം തിരക്കഥാകൃത്ത് ജോഷി ജോസഫിനോട് പറഞ്ഞിരുന്നതായും മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ലഭിക്കാൻ സഹായിച്ചത് അദ്ദേഹമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഭവം നടന്ന സ്റ്റേഷൻ പരിധിയിലാണ് പരാതി നൽകിയിരിക്കുന്നത്.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News