നെറ്റില്‍ കണ്ട കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിച്ചു, ഒടിപി നമ്പര്‍ കൈമാറി.. ജ്യൂസ് കടക്കാരന് അക്കൗണ്ടിലെ തുക മുഴുവന്‍ നഷ്ടമായി

കസ്റ്റമര്‍ അയച്ച 500 രൂപ അക്കൗണ്ടിലേക്ക് കയറാതിരുന്നതിന്‍റെ കാരണം തേടിയാണ് ഫോണ്‍ പേയുടെ കസ്റ്റമര്‍ കെയര്‍ എന്ന പേരില്‍ നെറ്റില്‍ കണ്ട നമ്പറിലേക്ക് വിളിച്ചത്..

Update: 2021-08-24 02:30 GMT

കാലം മാറും തോറും ഓണ്‍ലൈന്‍ തട്ടിപ്പിന്‍റെ രീതിയും മാറുകയാണ്. ഡിജിറ്റല്‍ പണമിടപാടില്‍ ഒളിഞ്ഞിരിക്കുന്ന അപകടം എത്രത്തോളം എന്ന് പറയുന്നതാണ് കൊച്ചിയിലെ ജ്യൂസ് കടക്കാരന്‍ കലന്ദര്‍ ഷാഫിയുടെ അനുഭവം. ഷാഫിയുടെ 40,000 രൂപയാണ് ഓണ്‍ലൈനിലൂടെ തട്ടിയെടുത്തത്.

കസ്റ്റമര്‍ അയച്ച 500 രൂപ അക്കൌണ്ടിലേക്ക് കയറാതിരുന്നതിന്‍റെ കാരണം തേടിയാണ് കലന്തര്‍ ഫോണ്‍ പേയുടെ കസ്റ്റമര്‍ കെയര്‍ എന്ന പേരില്‍ നെറ്റില്‍ കണ്ട നമ്പറിലേക്ക് വിളിച്ചത്. ഫോണ്‍ കട്ട് ചെയ്തപ്പോള്‍ മെസേജായി അയച്ച ഒടിപി നമ്പറുകളെല്ലാം തുകയായി മാറി. പണം പോയതായുള്ള മെസേജും ബാങ്കില്‍ നിന്നെത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. അക്കൌണ്ടില്‍ നിന്ന് നഷ്ടപ്പെട്ടത് 39,950 രൂപ. കസ്റ്റമര്‍ കെയര്‍ നമ്പര്‍ എന്ന പേരില്‍ നെറ്റില്‍ നമ്പര്‍ ഇട്ടാണ് തട്ടിപ്പുകള്‍ ചെയ്യുന്നത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News