ബൈച്ചുങ് ബൂട്ടിയ ഇന്ന് രാത്രി യൂത്ത് കോൺഗ്രസ് കേരളയുടെ ക്ലബ് ഹൗസ് റൂമിൽ

മലയാളി മനസിലെ ഫുട്‌ബോൾ ആവേശത്തിന് കടിഞ്ഞാണിടിനാകില്ലെന്ന് ഷാഫി പറമ്പിൽ

Update: 2021-06-11 15:59 GMT
Editor : Nidhin

യൂറോ കപ്പ് ആവേശം ഇന്ന് രാത്രി ആരംഭിക്കാനിരിക്കേ മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ബൈച്ചുങ് ബൂട്ടിയ യൂത്ത് കോൺഗ്രസിന്റെ കേരളയുടെ ക്ലബ് ഹൗസ് റൂമിൽ സംസാരിക്കും. ഇന്ന് രാത്രി 9.30 നാണ് ബൈച്ചുങ് ബൂട്ടിയ ക്ലബ് ഹൗസിൽ മലയാളികളോട് സംസാരിക്കുക.

കോവിഡ്, ഗ്യാലറികളിലെ ആവേശത്തിന് കുറവ് വരുത്തിയിട്ടുണ്ടാവും. പക്ഷെ മലയാളി മനസ്സിലെ ഫുട്‌ബോൾ ആരവങ്ങൾക്ക് കടിഞ്ഞാണിടാൻ ഒന്നിനും കഴിയില്ലെന്ന് വാർത്ത് അറിയിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ഷാഫി പറമ്പിൽ കുറിച്ചു.

ബൈച്ചുങ് ബൂട്ടിയയെ കൂടാതെ സി.വി. പാപ്പച്ചൻ, ആസിഫ് സഹീർ, പന്ന്യൻ രവീന്ദ്രൻ, കെ. ബാബു എംഎൽഎ, ടി. സിദ്ദിഖ് എംഎൽഎ, ഫസൽ ഗഫൂർ, ജീന പോൾ, കമാൽ വരദൂർ തുടങ്ങിയവരും സംബന്ധിക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചു.

Full View

Tags:    

Editor - Nidhin

contributor

Similar News