ഭാരത് ജോഡോ ഇന്ന് മലപ്പുറത്ത്; ജില്ലയിൽ മൂന്ന് ദിവസം പര്യടനം

രാഹുൽ ഗാന്ധിയുമായി മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തും .

Update: 2022-09-27 01:11 GMT
Editor : banuisahak | By : Web Desk
Advertising

മലപ്പുറം: രാഹുൽ ഗാന്ധി എംപി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് മലപ്പുറം ജില്ലയിൽ പ്രവേശിക്കും. പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കിയാണ് മലപ്പുറത്തെത്തുന്നത്. രാഹുൽ ഗാന്ധിയുമായി മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തും .

ഇന്നും നാളെയും മറ്റന്നാളുമായി മൂന്ന് ദിവസമാണ് ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിൽ പര്യടനം നടത്തുക . തുടർന്ന് കേരളത്തിലെ പര്യടനം പൂർത്തിയാക്കി തമിഴ്‌നാട്ടിൽ പ്രവേശിക്കും.

ഇന്ന് രാവിലെ പുലാമന്തോളിൽ നിന്ന് ആരംഭിക്കുന്ന യാത്ര 15 കിലോമീറ്റർ പിന്നിട്ട് ഉച്ചയോടെ പെരിന്തൽമണ്ണ പൂപ്പലത്ത് ആദ്യ ഘട്ടം പൂർത്തിയാക്കും , തുടർന്ന് വൈകീട്ട് നാലിന് പുനഃരാരംഭിച്ച് 10 കിലോമീറ്റർ കൂടി പിന്നിട്ട് വൈകീട്ട് 7 മണിയോടെ പാണ്ടിക്കാട് സമാപിക്കും . ഇതോടെ ജില്ലയിലെ ആദ്യ ദിന പര്യടനം പൂർത്തിയാക്കും. നാളെ പാണ്ടിക്കാട് നിന്ന് ആരംഭിച്ച് വൈകീട്ട് നിലമ്പൂർ ചന്തക്കുന്നിൽ സമാപിക്കും.

ജില്ലയിലെ മൂന്നാം ദിന പര്യടനം ചുങ്കത്തറ മുട്ടിക്കടവിൽ നിന്ന് ആരംഭിച്ച് ഉച്ചയോടെ വഴിക്കടവ് മണിമൂളിയിൽ സമാപിക്കും , ഇതോടെ ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം പൂർത്തിയാകും , ഇതിനിടെ ജില്ലയിലെത്തുന്ന രാഹുൽ ഗാന്ധിയുമായി മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തും . ഉച്ച ഭക്ഷണ ഇടവേളയിലാണ് ലീഗ് നേതാക്കൾ രാഹുൽ ഗാന്ധിയെ കാണുക. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News