ഭാരത് ജോഡോ യാത്ര ആലപ്പുഴയിൽ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനവിരുദ്ധ സമരകേന്ദ്രം സന്ദർശിച്ച് രാഹുൽ

കോൺഗ്രസ് ഏറ്റെടുത്ത സമരം തന്നെയാണ് തോട്ടപ്പള്ളി കിരമണൽ ഖനന വിരുദ്ധ സമരം

Update: 2022-09-18 14:01 GMT

ആലപ്പുഴ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴയിലെത്തി. തോട്ടപ്പള്ളിയിലെ കരിമണൽ ഖനന കേന്ദ്രം സന്ദർശിച്ച രാഹുൽ സമരസമിതി പ്രവർത്തകരുമായി സംസാരിച്ചു.

കോൺഗ്രസ് ഏറ്റെടുത്ത സമരം തന്നെയാണ് തോട്ടപ്പള്ളി കിരമണൽ ഖനന വിരുദ്ധ സമരം. പൊഴി മുറിക്കുന്നതിന്റെ മറവിൽ കരിമണൽ ഖനനം ചെയ്യുന്നതിനെതിരെയാണ് സമരം. നാട്ടുകാർ തുടങ്ങിയ സമരം കോൺഗ്രസ് ഏറ്റെടുക്കുകയും ഇത്‌ വലിയ രീതിയിലേക്ക് ഉയരുകയുമായിരുന്നു.

Full View

സംഭവത്തിൽ ദേശീയ ഇടപെടൽ അടിയന്തരമായി വേണമെന്ന ആവശ്യം സമരസമിതി രാഹുലിനെ അറിയിച്ചു. ആവശ്യത്തോട് രാഹുൽ ഗാന്ധി അനുഭാവപൂർവം തന്നെയാണ് പ്രതികരിച്ചതെന്നാണ് വിവരം. നാനൂറ് ദിവസത്തിലധികമായി തുടരുന്ന സമരമാണ് തോട്ടപ്പള്ളിയിലേത്‌.

ചൊവ്വാഴ്ചയാണ് ആലപ്പുഴയിലെ ഭാരത് ജോഡോ യാത്ര അവസാനിക്കുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News