ആലപ്പുഴയില്‍ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികർ മരിച്ചു

അമ്പലപ്പുഴ സ്വദേശി അനന്തു, കരൂർ സ്വദേശി അഭിജിത്ത് എന്നിവരാണ് മരിച്ചത്

Update: 2023-06-25 05:41 GMT
Editor : ലിസി. പി | By : Web Desk

ആലപ്പുഴ: പുന്നപ്രയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.അമ്പലപ്പുഴ സ്വദേശി അനന്തു, കരൂർ സ്വദേശി അഭിജിത്ത് എന്നിവരാണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദേശീയ പാതയിൽ പുന്നപ്ര കളത്തട്ട് ജംഗ്ഷന് സമീപമായിരുന്നു അപകടമുണ്ടായത്.

ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് ഗ്യാസുമായി പോകുകയായിരുന്ന ലോറിയും ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കളത്തട്ട് ഭാഗത്ത് നിന്ന് ദേശീയപാതയിലേക്ക് കടക്കുകയായിരുന്നു ബൈക്ക്. ബൈക്കില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ അനന്തു,  അഭിജിത്ത് എന്നിവരുടെ ജീവന്‍ രക്ഷിക്കാനായില്ല.

Advertising
Advertising
Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News