ഫ്ലാഗ് ഓഫിന് പിന്നാലെ വാഹനം പുഴയില്‍; ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് കരുതിയില്ലെന്ന് രക്ഷപ്പെട്ട ബിന്ദു

നഗരസഭ ചെയർമാൻ ഫ്ലാഗ് ഓഫ് ചെയ്ത ശേഷം വാഹനം മുന്നോട്ടു എടുത്തപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് നേരെ പുഴയിലേക്ക് പതിക്കുകയായിരുന്നു

Update: 2025-11-04 07:10 GMT
Editor : ലിസി. പി | By : Web Desk

Photo| MediaOne

തൃശൂര്‍: വടക്കാഞ്ചേരി നഗരസഭയിൽ ഫ്ലാഗ് ഓഫ് ചെയ്ത വാഹനം പുഴയിലേക്ക് പതിച്ച സംഭവത്തിൽ പ്രതികരണവുമായിവാഹനം ഓടിച്ച ബിന്ദു.  തനിക്ക് കിട്ടിയത് പുനർജന്മമാണെന്നും   നന്നായി വണ്ടിയോടിക്കാൻ അറിയാമെങ്കിലും അപകടത്തിൽപ്പെട്ടപ്പോൾ പകച്ചു പോയെന്നും ബിന്ദു മീഡിയവണിനോട് പറഞ്ഞു.

ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് കരുതിയില്ലെന്നും ബിന്ദു പറയുന്നു. പുഴയിൽ വീണ വാഹനത്തിൽ നിന്ന് ബിന്ദുവിനെയടക്കം രക്ഷപ്പെടുന്നതിന്റെ കൂടുതൽ ദൃശ്യങ്ങളും പുറത്തുവന്നു. നഗരസഭയുടെ ആവശ്യത്തിനായി വാങ്ങിയ വാഹനമാണ് ആദ്യദിവസം തന്നെ അപകടത്തിൽ പെട്ടത്.

Advertising
Advertising

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അരവിന്ദാക്ഷനും വാഹന ഡ്രൈവർ ബിന്ദുവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്ത ശേഷം വാഹനം മുന്നോട്ടു എടുത്തപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് നേരെ പുഴയിലേക്ക് പതിക്കുകയായിരുന്നു.വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന ബിന്ദുവും അരവിന്ദാക്ഷനും വെള്ളത്തിൽ മുങ്ങി.അരവിന്ദാക്ഷൻ ഡോർ തുറന്നു ആദ്യം പുറത്തുവന്നു പിന്നാലെ ബിന്ദുവും പുറത്തെത്തി. കരയിൽ ഉണ്ടായിരുന്ന ജീവനക്കാർ വെള്ളത്തിൽ ചാടിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News