ജയം മധുര പ്രതികാരം; സ്വതന്ത്രരായി മത്സരിച്ച ബിനു പുളിക്കക്കണ്ടവും മകളും സഹോദരനും ജയിച്ചു

ബിനു, സഹോദരൻ ബിജു, ബിനുവിന്റെ മകൾ ദിയ എന്നിവരുടെ പിന്തുണ നഗരസഭ ഭരണം നിശ്ചയിക്കും

Update: 2025-12-13 09:49 GMT

കോട്ടയം: പാലായിലെ ജയം മധുര പ്രതികാരമെന്ന് ബിനു പുളിക്കക്കണ്ടം. ആർക്ക് പിന്തുണ നൽകുമെന്ന് തീരുമാനമെടുത്തിട്ടില്ലെന്നും മുൻ സിപിഎം അംഗമായ ബിനു വ്യക്തമാക്കി. ബിനു, സഹോദരൻ ബിജു, ബിനുവിന്റെ മകൾ ദിയ എന്നിവരുടെ പിന്തുണ നഗരസഭ ഭരണം നിശ്ചയിക്കും. സ്വതന്ത്രരായാണ് മൂന്നുപേരും മത്സരിച്ചത്. 20 തവണ കൗൺസിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാർഥിയായും ഒരു തവണ സിപിഎം സ്ഥാനാർഥിയായും രണ്ട് തവണ സ്വതന്ത്രനായുമാണ് ജയിച്ചത്.

ജോസ് കെ.മാണിയുടെ എതിർപ്പിനെ തുടർന്ന് കഴിഞ്ഞ തവണ ബിനുവിന് ചെയർമാൻ സ്ഥാനം സിപിഎം നിഷേധിച്ചിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സജീവമായി പ്രവർത്തിച്ചയാളാണ് ബിജു. ഇപ്പോഴത്തെ നഗരസഭയിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ഏക വ്യക്തിയായിരുന്നു ബിനു.

ഇരുപത്തിയൊന്നുകാരിയായ ദിയ മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News