തൃക്കാക്കരയിലെ ബി.ജെ.പി സ്ഥാനാർഥി രണ്ടുദിവസത്തിനകം: കെ. സുരേന്ദ്രൻ

താമരശ്ശേരി ബിഷപ്പുമായി ബി.ജെ.പി പ്രസിഡൻറ് ജെ.പി നദ്ദ കൂടിക്കാഴ്ച നടത്തിയത് നല്ല മാറ്റത്തിന്റെ തുടക്കമാണെന്നും സുരേന്ദ്രൻ

Update: 2022-05-06 15:57 GMT
Advertising

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർഥി പ്രഖ്യാപനം രണ്ടു ദിവസത്തിനകമുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ക്രിസ്ത്യൻ സഭാ നേതൃത്വങ്ങൾക്ക് ഇരു മുന്നണികളോടും വിയോജിപ്പുണ്ടെന്നും പാർട്ടിയുമായി ഇവർ ആശയ വിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

താമരശ്ശേരി ബിഷപ്പുമായി ബി.ജെ.പി പ്രസിഡൻറ് ജെ.പി നദ്ദ കൂടിക്കാഴ്ച നടത്തിയത് നല്ല മാറ്റത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ യു.ഡി.എഫ് അന്തരിച്ച പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെയും എൽ.ഡി.എഫ് ഡോ. ജോ ജോസഫിനെയുമാണ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.

BJP candidate For Thrikkakara By election in two days: K. Surendran

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News