തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ മരിച്ച നിലയിൽ
മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ആത്മഹത്യാ കുറിപ്പ്
Update: 2025-09-20 06:09 GMT
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ജീവനൊടുക്കി. തിരുമല കൗൺസിലർ അനിൽ കുമാറാണ് മരിച്ചത്. ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി സമീപത്തുനിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. അനിൽ നേതൃത്വം നൽകുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകർന്നിരുന്നു.
(ആത്മഹത്യ പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)