പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തി പോസ്റ്റ്; ബിജെപി പ്രവര്‍ത്തകന്‍ ചിത്രരാജ് അറസ്റ്റിൽ

ചെന്നൈയിൽ നിന്നായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്

Update: 2025-10-06 09:45 GMT
Editor : rishad | By : Web Desk

ബിജെപി പ്രവര്‍ത്തകന്‍ ചിത്രരാജ്  Photo- Mediaone

തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ചിത്രരാജാണ് അറസ്റ്റിലായത്. 

ചെന്നൈയിൽ നിന്നായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. കേരള-തമിഴ്നാട് പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. 

 മതവികാരം വ്രണപ്പെടുത്തുക, കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.സാമൂഹ്യപ്രവര്‍ത്തകനായ അന്‍സാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാമനപുരം മണ്ഡലം കമ്മിറ്റിയുടെ സോഷ്യല്‍മീഡിയ ചുമതല നല്‍കിയതെന്ന് ബിജെപി അറിയിച്ചു.

ഇയാളുടെ സ്വന്തം ഫേസ്ബുക്ക് പേജിലാണ് അധിക്ഷേപ പോസ്റ്റിട്ടത്.കേസെടുത്തതിന് പിന്നാലെ ചിത്രരാജ് ഒളിവില്‍ പോയിരുന്നു.ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News