'ബിജെപിയുമായി ചേർന്ന് പോകാനാകുന്നില്ല', മംഗലപുരം പഞ്ചായത്തംഗം കോൺഗ്രസിൽ

ഡിസിസി ഓഫീസിൽ നടന്ന പരിപാടിയിൽ ജില്ലാ അധ്യക്ഷൻ എൻ. ശക്തൻ ഷോൾ അണിഞ്ഞ് സ്വീകരിച്ചു

Update: 2025-11-10 15:10 GMT

തിരുവനന്തപുരം: ബിജെപി സംസ്ഥാന കൗൺസിൽ അംഗം കോൺഗ്രസിൽ ചേർന്നു. മംഗലപുരം ഗ്രാമ പഞ്ചായത്ത് അംഗമായ തോന്നയ്ക്കൽ രവിയാണ് പാർട്ടി വിട്ടത്. ഡിസിസിയിൽ നടന്ന പരിപാടിയിൽ ജില്ലാ അധ്യക്ഷൻ എൻ. ശക്തൻ ഷോൾ അണിഞ്ഞ് സ്വീകരിച്ചു.

ഇന്ന് ഉച്ചയോടെയാണ് ഡിസിസി ഓഫീസിലെത്തി തോന്നയ്ക്കൽ രവി കോൺ​ഗ്രസ് അം​ഗത്വം സ്വീകരിച്ചത്. ബിജെപിയുടെ സംസ്ഥാന കൗൺസിൽ അം​ഗമാണ് രവി. കഴിഞ്ഞ തവണ ചിറയിൻകീഴിൽ നടന്ന എൽഡിഎഫിന്റെ സദസ്സിൽ സംഘാടകനായതിന്റെ പേരിൽ വാർത്തകളിൽ രവി ഇടംപിടിച്ചിരുന്നു. എന്നാൽ, ഇതിന്റെ പേരിൽ ബിജെപി അച്ചടക്കനടപടികളൊന്നും ഉണ്ടായിരുന്നില്ല.

ബിജെപിയുടെ ശൈലികളുമായി ഒത്തുപോകാൻ കഴിയാത്തതിനെ തുടർന്നാണ് പാർട്ടി വിട്ട് കോൺ​ഗ്രസിൽ ചേർന്നതെന്നുമാണ് തോന്നയ്ക്കൽ രവിയുടെ പ്രതികരണം. കൂടുതൽ കാര്യങ്ങൾ വ്യക്തമല്ല. കോൺ​ഗ്രസ് വലിയ ആത്മവിശ്വാസത്തിലാണ് രവിയുടെ പ്രവേശനം ആഘോഷിച്ചത്. ഡിസിസി ഓഫീസിൽ നടന്ന പരിപാടിയിൽ ജില്ലാ അധ്യക്ഷൻ എൻ. ശക്തൻ ഷോൾ അണിഞ്ഞ് സ്വീകരിച്ചു. 

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News