ബി.ജെ.പി കള്ളപ്പണക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കവര്‍ച്ച ചെയ്ത പണം മുഴുവൻ കണ്ടെത്തിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

Update: 2021-07-15 05:51 GMT

ബി.ജെ.പി കള്ളപ്പണക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആറു പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തളളിയത്. കവര്‍ച്ച ചെയ്ത പണം മുഴുവൻ കണ്ടെത്തിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലാ സ്പെഷ്യല്‍ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാഅപേക്ഷ കോടതി അംഗീകരിക്കാതിരുന്നതോടെയാണ് കേസിലെ ആറു പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കൊണ്ടുവന്ന പണം പാര്‍ട്ടിക്കാര്‍ തന്നെ വാടക സംഘത്തെ ഉപയോഗിച്ച് തട്ടിയെടുത്തു. തങ്ങള്‍ നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികള്‍ കോടതിയില്‍ ഉന്നയിച്ച ആവശ്യം. 

അതേസമയം, കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പ്രതികളെ ജാമ്യത്തില്‍ വിട്ടാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News