മിത്ത് വിവാദം പുതുപ്പള്ളിയിൽ ഉയർത്തും, മോദി സർക്കാറിന്റെ വികസനത്തിലൂന്നി പ്രചാരണം: കെ.സുരേന്ദ്രൻ

മിത്ത് വിവാദത്തിൽ നിലപാട് മയപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മാപ്പ് പറയാൻ എന്താണ് ദുരഭിമാനമെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

Update: 2023-08-17 02:25 GMT
Advertising

കോട്ടയം: എൽഡിഎഫ്- യുഡിഎഫ് നേതാക്കൾ ഒരുപോലെ പണം വാങ്ങിയതിനാലാണ് പുതുപ്പള്ളിയിൽ മാസപ്പടി വിഷയം മൂടിവെക്കാൻ ഇരുമുന്നണിയും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മിത്ത് വിവാദം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകും. നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ വികസനങ്ങളിൽ ഊന്നിയുള്ള പ്രചാരണമാകും എൻഡിഎ നടത്തുകയെന്നും സുരേന്ദ്രൻ മീഡിയവണിനോട് പറഞ്ഞു. 

ഇരുമുന്നണികളും അഴിമതിക്കാരാണെന്ന് ഉറപ്പാണ്. അത് മൂടിവെക്കാനാണ് ഈ നാടകം. വിലക്കയറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പുതുപ്പള്ളിയിൽ ഉന്നയിക്കും. മണ്ഡലത്തിൽ വികസന പ്രതിസന്ധി വലിയ പ്രശ്നമാണ്. മിത്ത് വിവാദത്തിൽ നിലപാട് മയപ്പെടുത്തിയിട്ട് കാര്യമില്ല. മാപ്പ് പറയാൻ എന്താണ് ദുരഭിമാനമെന്നും കെ.സുരേന്ദ്രൻ ചോദിച്ചു. 

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രചരണം ചൂടുപിടിക്കുകയാണ്. യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാലും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. എല്‍.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന്‍റെ ഭവന സന്ദർശന പരിപാടികൾ ഇന്നും തുടരും. ചില സ്വകാര്യ ചടങ്ങുകളിലും സ്ഥാനാർഥി പങ്കെടുക്കും. 

Full View


Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News