കുന്നംകുളത്ത് കോൺഗ്രസ് നേതാക്കള്‍ കരുതൽ തടങ്കലില്‍; കേച്ചേരിയില്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രയോഗം

നേരത്തെ കുന്നംകുളത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു

Update: 2022-07-28 16:06 GMT
Editor : Shaheer | By : Web Desk

തൃശൂർ: കേച്ചേരിയിൽ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രയോഗം. കരിങ്കൊടി പ്രയോഗം മുൻകൂട്ടിക്കണ്ട് കുന്നംകുളത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. എന്നാൽ, ഇതിനു പിന്നാലെയാണ് തൃശൂർ കേച്ചേരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് നേതാക്കളായ മുബാറക് കേച്ചേരി, ധനേഷ് ചുള്ളിക്കാട്ടിൽ, ഗ്രീഷ്മ സുരേഷ് എന്നിവരാണ് കേച്ചേരിയിൽ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി കോഴിക്കോട്ടുനിന്ന് ആലുവയിലേക്ക് പോകുന്ന വഴിക്കായിരുന്നു പ്രതിഷേധം.

Advertising
Advertising
Full View

കോഴിക്കോട്ടുനിന്നുള്ള യാത്രയ്ക്കിടെ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രയോഗമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ കുന്നംകുളത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയത്. നഗരസഭാ കൗൺസിലർ ഉൾപ്പെടെ മൂന്ന് കോൺഗ്രസ് നേതാക്കൾക്കെതിരെയായിരുന്നു കുന്നംകുളം പൊലീസിന്റെ നടപടി.

Summary: Black flag raised against CM Pinarayi Vijayan by Youth Congress activists in Kechery, Thrissur

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News