Writer - അൻഫസ് കൊണ്ടോട്ടി
anfas123
പിടിയിലായ അഖിൽ, ഭർതൃപിതാവ് ദാസ്
കോട്ടയം: കോട്ടയം തിരുവഞ്ചൂരിൽ യുവതിക്ക് ആഭിചാര ക്രിയയുടെ പേരിൽ ഉപദ്രവം. ഭർത്താവും ഭർതൃപിതാവും ഉൾപ്പെടെ മൂന്നുപേർ പൊലീസ് പിടിയിൽ. യുവതിക്ക് മദ്യം നൽകുകയും ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ചെയ്തു. മണർകാട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.
യുവതിയുടെ ഭർത്താവ് തിരുവഞ്ചൂർ സ്വദേശി അഖിൽ, ഭർതൃപിതാവ് ദാസ് , ആഭിചാരക്രിയ നടത്തിയ തിരുവല്ല സ്വദേശി ശിവദാസ് എന്നിവരാണ് അറസ്റ്റിലായത്.
യുവതിയുടെ ശരീരത്തിൽ നിന്നും ദുരാത്മാക്കളെ ഒഴിപ്പിക്കാൻ എന്ന പേരിലായിരുന്നു ആഭിചാര ക്രിയ. രണ്ടാം തീയതി രാവിലെ പതിനൊന്ന് രാവിലെ മണി മുതൽ രാത്രി ഒമ്പതു മണി വരെയാണ് കൊടും ക്രൂരത അരങ്ങേറിയത്. യുവതിക്ക് മദ്യം നൽകി. ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ദുരാത്മാവിനെ ഒഴിപ്പിക്കാൻ എന്ന പേരിലായിരുന്നു ആഭിചാരം.
യുവതിയുടെ കുടുംബം നൽകിയ പരാതിയിലാണ് നടപടി. യുവതിയുടെ ഭർതൃമാതാവ് ഒളിവിലെന്ന് പൊലീസ് വ്യക്തമാക്കി. അവശ്യമെങ്കിൽ കൂടുതൽ പേരെ പ്രതി ചേർക്കും.