കുട്ടികളെ ഉപയോഗിച്ച് ദുർമന്ത്രവാദം നടത്തുന്നുവെന്ന് ആരോപണം: മലയാലപ്പുഴയിൽ മന്ത്രവാദിനിയെ കസ്റ്റഡിയിലെടുത്തു

വാസന്തിയമ്മ മഠത്തിൽ ദേവകിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

Update: 2022-10-13 09:23 GMT

പത്തനംതിട്ട: ദുർമന്ത്രവാദം നടക്കുന്നതായി ആരോപിച്ച് പത്തനംതിട്ട മലയാലപ്പുഴയിലെ വാസന്തി അമ്മ മഠമെന്നമെന്ന മന്ത്രവാദ ചികിത്സ കേന്ദ്രം നാട്ടുകാര്‍ തല്ലിത്തകര്‍ത്തു . ചികിത്സ കേന്ദ്രം നടത്തിയ കുമ്പഴ സ്വദേശി ശോഭനയെ പൊലീസ് കസ്റ്റഡിയിലെടുത്തു .ശോഭന കുട്ടികളെ ആഭിചാര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായും പരാതിയുയര്‍ന്നിട്ടുണ്ട്.

മലയാലപ്പുഴയിൽ വീട് കേന്ദ്രീകരിച്ചാണ് മഠം പ്രവർത്തിച്ചിരുന്നത്. നേരത്തേ മുതലേ ഇവിടെ ദുർമന്ത്രവാദം നടക്കുന്നതായി ആരോപണങ്ങളുണ്ടായിരുന്നു. ഭഗവതി ദേവി എന്നാണ് ശോഭന അറിയപ്പെടുന്നത്. ആഭിചാരക്രിയകളടക്കം കുട്ടികളെ ഉപയോഗിച്ച് നടത്തുന്നു എന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Advertising
Advertising
Full View

ഡിവൈഎഫ്‌ഐ,യൂത്ത് കോൺഗ്രസ് തുടങ്ങി വിവിധ രാഷ്ടീയ പാർട്ടികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തിയാണ് ദേവകിയെ കസ്റ്റഡിയിലെടുത്തത്. 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News