കൊല്ലത്ത് എസ്ഐആര്‍ ഫോം തിരികെ ചോദിച്ച ബിഎല്‍ഒയ്ക്ക് മര്‍ദനം

ഫോം ആവശ്യപ്പെട്ട് വീണ്ടുമെത്തിയപ്പോള്‍ മര്‍ദിക്കുകയായിരുന്നു.

Update: 2025-12-10 14:25 GMT

ആദര്‍ശ്

കൊല്ലം: എസ്ഐആര്‍ ഫോം തിരികെ ചോദിച്ച ബിഎല്‍ഒയ്ക്ക് മര്‍ദനം. കൊല്ലം അമ്പലംകുന്ന് നെട്ടയത്താണ് സംഭവം. 23ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ ആദര്‍ശിനാണ് മര്‍ദനമേറ്റത്. നെട്ടയം സ്വദേസി അജയനാണ് മര്‍ദിച്ചത്.

‌പൂരിപ്പിച്ച ഫോം തിരികെ ചോദിച്ച് ഏഴ് തവണ അജയന്റെ വീട്ടിലെത്തിയെങ്കിലും തിരികെ നല്‍കാന്‍ തയാറായിരുന്നില്ല. ഫോം ആവശ്യപ്പെട്ട് ആദര്‍ശ് ഇന്ന് വീണ്ടുമെത്തിയപ്പോള്‍ മര്‍ദിക്കുകയായിരുന്നു. 

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News